2011 ഫെബ്രുവരി 13-ന് നടക്കുന്ന ഇ.എസ്.ഐ. ഹോസ്പിറ്റലിലേക്കുള്ള നഴ്സസ് റിക്രൂട്ടിംഗ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന നഴ്സുമാര്‍ക്കായി ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ ഫെലോഷിപ്പ് (OCMF) ഒരു ഹെല്‍പ് ലൈന്‍ ആരംഭിച്ചിരിക്കുന്നു. ഡല്‍ഹി റയില്‍വേസ്റേഷന്‍, എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍നിന്നും വളരെ ദൂരെയാണ് പലര്‍ക്കും പരീക്ഷാ കേന്ദ്രങ്ങള്‍ ലഭിച്ചിരിക്കുന്നത്. ഈ കേന്ദ്രങ്ങളില്‍ സമയത്ത് എത്തുവാനുള്ള ബസ് റൂട്ട്, അടുത്തുള്ള മെട്രോ സ്റേഷന്‍ എന്നിവ ഹെല്‍പ്പ്ലൈനില്‍കൂടി അറിയിക്കുന്നതായിരിക്കും. പരീക്ഷയ്ക്കു ശേഷമുള്ള മറ്റ് അറിയിപ്പുകള്‍ സമയാസമയങ്ങളില്‍ DOCIB സംവിധാനത്തിലൂടെ എസ്.എം.എസ്. ആയി അറിയിക്കും.പിന്നീട് ഡല്‍ഹിയിലെ വിവിധ ഗവണ്‍മെന്റ് ഹോസ്പിറ്റലുകളില്‍ വരുന്ന ഒഴിവുകളും യഥാസമയം അറിയിക്കുന്നതിനും ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ മെഡിക്കല്‍ ഫെലോഷിപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ ബന്ധപ്പെടുക : ഫോണ്‍ : 09911770519,. e-mail : ocym.delhi@gmail.com