Pages

ദേവലോകത്ത് ചിത്രമണ്ഡപം

 ഓര്‍ത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ പൌരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ചിത്രഗ്യാലറി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവ ഉദ്ഘാടനം ചെയ്തു. മലങ്കര സഭാ സ്ഥാപകനായ വിശുദ്ധ തോമാശ്ളീഹായുടെയും അര്‍ക്കദിയാക്കോന്മാരുടെയും ചിത്രങ്ങള്‍ അനാച്ഛാദനം ചെയ്തുകൊണ്ടാണ് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചത്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവായുടെ അദ്ധ്യക്ഷതയില്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം, വൈദീക ട്രസ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, അസ്സോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്, ഫാ. തോമസ് സഖറിയ, ഫാ. എം. കെ. കുര്യന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രോജക്റ്റ് ഡയറക്ടര്‍ ഡോ. എം. കുര്യന്‍ തോമസിനെ പരി.ബാവാ അഭിനന്ദിച്ചു.