റാസല്‍ഖൈമ: പാവങ്ങളെ സഹായിക്കുവാനുള്ള ദൌത്യം വിശ്വാസികള്‍ ഏറ്റെടുക്കണം. ഇതിനുള്ള ആത്മീയ വെളിച്ചം ലഭിക്കുന്ന പുണ്യ കേന്ദ്രങ്ങളാണ് ദേവാലയങ്ങളെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. റാസല്‍ഖൈമ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി കൂദാശയോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു പ.ബാവാ. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്ഥാനപതി എം.കെ.ലോകേഷ് മുഖ്യാതിഥിയായിരുന്നു. സുവനീര്‍ പ്രകാശനം അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ളീമീസ് മെത്രാപ്പോലീത്തായും വെബ്സൈറ്റ് പ്രകാശനം സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്തായും നിര്‍വഹിച്ചു. എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭാ ലബനന്‍-യു.എ.ഇ. ആര്‍ച്ച് ബിഷപ്പ് മാര്‍ അബ്ബാ ദിമിത്രിയോസ്, യു.എ.ഇ. എക്സ്ചേഞ്ച് കണ്‍ട്രി മാനേജര്‍ മത്തായി വൈദ്യന്‍, അല്‍മായ ട്രസ്റി എം.ജി.ജോര്‍ജ് മുത്തൂറ്റ്, സഭാ സെക്രട്ടറി ഡോ.ജോര്‍ജ് ജോസഫ്, ഫാ. ജേക്കബ് തോമസ്, ഫാ. പത്രോസ് ജോയി, ഫാ. ജോബ്സണ്‍ ഡാനിയേല്‍, ഫാ. മനോജ് എന്‍.രാജന്‍, സണ്ണി വര്‍ഗീസ്, പോള്‍ വര്‍ഗീസ്, കുഞ്ഞുമ്മന്‍ മാത്യു, കെ.വി.വര്‍ഗീസ്, ബേബി തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു. കൂദാശ ചടങ്ങുകള്‍ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. മെത്രാപ്പോലീത്താമാരായ ഡോ.ഏബ്രഹാം മാര്‍ സെറാഫിം, ഡോ.ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു.
