ഫിലദല്‍ഫിയ: 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇന്റര്‍നെറ്റ് സ്ട്രീമിങ് റേഡിയോ മേയ് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഡയറക്ടര്‍ ബോര്‍ഡിന്റെ പ്രഥമ സമ്മേളനശേഷം പ്രവര്‍ത്തകര്‍ അറിയിച്ചു. ഡയറക്ടര്‍ ബോര്‍ഡിന്റെ പ്രഥമ സമ്മേളനം ഫെബ്രുവരി 6 ഞായറാഴ്ച രാത്രി 9ന് പുലിക്കോട്ടില്‍ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. സഭയുടെ ആരാധനകള്‍, മധ്യസ്ഥ പ്രാര്‍ത്ഥനകള്‍, വേദപുസ്തക പാരായണം, പ്രസംഗങ്ങള്‍, വിശ്വാസപാഠങ്ങള്‍, സംവാദങ്ങള്‍, സുവിശേഷ പ്രഭാഷണങ്ങള്‍, ആരാധന ഗീത പരിശീലനം, ആരാധന ഗീതങ്ങള്‍, പുസ്തക പരിചയം, സഭാ വാര്‍ത്താ ബുള്ളറ്റുകള്‍, ലഘു നാടകങ്ങള്‍ തുടങ്ങി ഒട്ടേറെ പരിപാടികള്‍ ഉള്‍പ്പെടുത്തിയാണ് റേഡിയോ പ്രവര്‍ത്തനം ആരംഭിക്കുക. ഓരോ മണിക്കൂറിലും വാര്‍ത്താ ബുള്ളറ്റുകള്‍ മലയാളത്തിലും ഇംഗ്ലീഷിലും ഉണ്ടായിരിക്കും. ഓര്‍ത്തഡോക്സ് ഹെറള്‍ഡ് ഡോട്ട് കോം , ഇന്ത്യന്‍ ക്രിസ്റ്റ്യാനിറ്റി ഡോട്ട് ഓര്‍ഗ് എന്നി സൈറ്റുകളിലൂടെയാണ് റേഡിയോ ലഭ്യമാക്കുക. റേഡിയോ ആപ്പ്സ് വഴി മൊബൈലിലും കേള്‍ക്കാവുന്നതാണ്. തുടക്കത്തില്‍ ആറു മണിക്കൂര്‍ പ്രോഗ്രാം പ്രതിദിനം നാലു ക്വാര്‍ട്ടറുകളില്‍ പുന:പ്രക്ഷേപണം ചെയ്യും. ആറു മാസങ്ങള്‍ക്കു ശേഷം പ്രതിദിനം 12 മണിക്കൂര്‍ പരിപാടി നിലവില്‍ വരും എന്ന് ഡയക്ടര്‍ ബോര്‍ഡ് പബ്ളിക്ക് റിലേഷന്‍സ് ഡയറക്ടര്‍ ഫാ. ജോര്‍ജ് ദാനിയേല്‍ അറിയിച്ചു. ദുബായില്‍ നിന്നുള്ള സാം തോമസാണ് പ്രൊഡ്യൂസര്‍. ബോണി മാത്യു പിറ്റ്സ്ബര്‍ഗ് വെബ് എഡിറ്ററും ജോര്‍ജ് തഴക്കര, ലിജു ചെറിയാന്‍ മസ്കറ്റ് എന്നിവര്‍ മലയാളം-ഇംഗ്ലീഷ് വിഭാഗങ്ങളുടെ ന്യൂസ് എഡിറ്റേഴ്സും, ആരാധനാ ഗീതങ്ങളുടെ പ്രൊഡ്യൂസര്‍ ശ്രുതി ഡയറക്ടര്‍ ഫാ.എം.പി. ജോര്‍ജും, മുഖാമുഖം പരിപാടികളുടെ പ്രൊഡ്യൂസര്‍ ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടിലും, ടെന്നി തോമസ് യൂത്ത് പ്രോഗ്രാം പ്രൊഡ്യൂസറും ആയിരിക്കും. ഡയറക്ടര്‍ ബോര്‍ഡ് - പുലിക്കോട്ടില്‍ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ (ചെയര്‍മാന്‍), ഡോ.കുര്യാക്കോസ് തോട്ടുപുറം കോര്‍ എപ്പിസ്കോപ്പാ (വൈസ് ചെയര്‍മാന്‍), ഫാ. ഡോ. ജോയി പൈങ്ങോലില്‍ (ഡയറക്ടര്‍ - ഫിനാന്‍സ്), മാത്യു ജോര്‍ജ് (ഡയറക്ടര്‍ - അക്കൌണ്ട്സ്), ചാര്‍ളി പടനിലം (ഡയറക്ടര്‍ - മാര്‍ക്കറ്റിംങ്), ഫാ. ജോര്‍ജ് ഡാനിയേല്‍ (ഡയറക്ടര്‍ - പി. ആര്‍.) ഫാ. ടി.യു. ജേക്കബ് (ബോര്‍ഡ് സെക്രട്ടറി), ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം (ഡയറക്ടര്‍- ഓപ്പറേഷന്‍സ്), ഫാ. ഡോ. ജേക്കബ് മാത്യു (ഡയറക്ടര്‍- പ്രോഗ്രാം-ദൈവശാസ്ത്രം), ഫാ. ജോണ്‍ തോമസ് (ഡയറക്ടര്‍- യൂത്ത് പ്രോഗ്രാം), ഫാ. ഷേബാലി (ഡയറക്ടര്‍- ദൈവശസ്ത്രേതര പ്രോഗ്രാം), സാം തോമസ് (ഡയറക്ടര്‍- പ്രൊഡക്ഷന്‍)