ഇറ്റാനഗര്‍ : ഇന്ത്യയുടെ വടക്കു-കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്കായി ഒരു പുതിയ ദേവാലയം കൂടി കൂദാശ ചെയ്യപ്പെട്ടു.
ഓര്‍ത്തഡോക്സ് ചര്‍ച്ച് മിഷന്‍ സൊസൈറ്റിയുടെ ഭാഗമായി പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ നിര്‍മ്മിച്ച (സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച്)ഈ ദേവാലയത്തിന്റെ മൂറോന്‍ കൂദാശ 2011 ജനുവരി 29-ന് ഭദ്രാസന മെത്രാപ്പോലിത്ത അഭി.ഡോ.ജോസഫ് മാര്‍ ദിവന്നാസ്യോസ് നിര്‍വഹിച്ചു. കൂദാശയോടനുബന്ധിച്ച് 28,29 തീയതികളില്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. ശ്ളൈഹിക സന്ദര്‍ശനത്തിന്റെ ഭാഗമായി ജനുവരി 28-നാണ് അഭി.തിരുമേനി അരുണാചല്‍പ്രദേശില്‍ എത്തിച്ചേര്‍ന്നത്.
