Pages

അഭി.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് തിരുമേനി റോം സന്ദര്‍ശിക്കുന്നു

മലങ്കര ഓര്‍ത്തഡോക്സ് സഭാ തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭി.ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് തിരുമേനി വത്തിക്കാനിലെ റോമില്‍ ജനുവരി 24 മുതല്‍ 29 വരെ നടന്ന ഓറിയന്റല്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചസും കാത്തലിക് ചര്‍ച്ചസും തമ്മിലുള്ള എട്ടാമത് ഇന്റര്‍നാഷണല്‍ ജോയിന്റ് കമ്മീഷന്‍ ഫോര്‍ തിയോളജിക്കല്‍ സംവാദത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ഓറിയന്റല്‍ ഓര്‍ത്തഡോക്സ് കാത്തലിക് വിഭാഗങ്ങളില്‍നിന്നായി 25 പ്രതിനിധികള്‍ സംബന്ധിച്ചു. 30-ന് റോമിലെ സെന്റ് അക്വിനാസ് കോളേജ് ചാപ്പലില്‍ അഭി. തിരുമേനി വി.കുര്‍ബ്ബാന അര്‍പ്പിച്ചു. അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിമിത്രിയോസ്, ഫാ.ഫെലിക്സ് ജോര്‍ജ്ജ്, ഡീക്കന്‍ ജോജി ജോര്‍ജ്ജ്, ഡീക്കന്‍ ടോജോ ബേബി എന്നിവരും വി.കുര്‍ബ്ബാനയില്‍ സംബന്ധിച്ചു. Photo