ആത്മീയ പിതാക്കന്മാരെ ഉചിതമായി സ്മരിക്കുന്നത് അനുഗ്രഹദായകമായി ഭവിക്കുമെന്നും അവരുടെ സത്ഗുണങ്ങള്‍ അനുകരിച്ച് വിശ്വാസത്തോടും വിശ്വസ്തതയോടും ജീവിക്കാന്‍ ശ്രമിക്കണമെന്നും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു.
ഓര്‍ത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസന ആസ്ഥാനമായ ആലുവ ത്രിക്കുന്നത്ത് സെമിനാരിയില്‍ കബറടങ്ങിയിട്ടുള്ള നാല് സഭാ പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മപെരുന്നാളില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വി. കുര്‍ബ്ബാനയ്ക്കു ശേഷം ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, ഭദ്രാസന സെക്രട്ടറി ഫാ. മത്തായി ഇടയനാല്‍, സെമിനാരി മാനേജര്‍ ഫാ. യാക്കോബ് തോമസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പിതാക്കന്മാരുടെ കബറിങ്കല്‍ ധൂപ പ്രാര്‍ത്ഥന നടത്തി. യുവജനപ്രസ്ഥാ സമ്മേളനത്തില്‍ ഫാ. ജേക്കബ് ചന്ദ്രത്തില്‍ ഫാ. സ്റീഫന്‍ വര്‍ഗീസ്, ജോണ്‍ ഉമ്മന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് ‘കൊടിയിറക്കല്‍’ ചടങ്ങ് നിര്‍വ്വഹിക്കുകയും സെമിനാരിപ്പള്ളിയുടെ താക്കോല്‍ കളക്ടര്‍ ഡോ. എം. ബീനയില്‍ നിന്ന് സ്വീകരിച്ചുകൊണ്ട് സഹകരിച്ച എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തതോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിച്ചു.