Pages

മാര്‍ ഗ്രീഗോറിയോസ് കാരുണ്യനിലയം സാന്ത്വന ശുശ്രൂഷാരംഗത്തേക്ക്

ദരിദ്ര രോഗികള്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കും സൌജന്യ താമസം, ഭക്ഷണം, മരുന്ന്, ക്യാന്‍സര്‍ കെയര്‍, രക്തം എന്നിവ നല്‍കി കോട്ടയം മെഡിക്കല്‍ കോളേജിനു സമീപം ഓര്‍ത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തില്‍ 16 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മാര്‍ ഗ്രീഗോറിയോസ് കാരുണ്യനിലയം സാന്ത്വന പരിപാലന സേവനവും ആരംഭിക്കുന്നു.
മാര്‍ ഗ്രീഗോറിയോസ് കാരുണ്യനിലയത്തോടുബന്ധിച്ച് തുടങ്ങുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഉദ്ഘാടനം ജനുവരി 28-ാം തീയതി വെള്ളിയാഴ്ച 11.45-ന് ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വ്വഹിക്കും.