Pages

പരിശുദ്ധ ദിദിമോസ് പ്രഥമന്‍ വലിയ ബാവ ദുബായ് സന്ദര്‍ശിക്കുന്നു

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവ ജനുവരി 27 മുതല്‍ ഫെബ്രുവരി 3 വരെ ദുബായ് സന്ദര്‍ശിക്കും. ദുബായ് എയര്‍പ്പോര്‍ട്ടില്‍ സെന്റ് തോമസ് കത്തീഡ്രല്‍ വികാരി ഫാ. ബിജു പി. തോമസിന്റെ നേതൃത്വത്തില്‍ പരിശുദ്ധ വലിയ ബാവായ്ക്ക് സ്വീകരണം നല്‍കി. 28-ാം തീയതി ദുബായ് സെന്റ് തോമസ് കത്തീഡ്രലില്‍ വലിയ ബാവായുടെ പ്രധാന കാര്‍മീകത്വത്തില്‍ വി. കുര്‍ബ്ബാനയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ ചടങ്ങുകളും നടക്കും.