Pages

വലിയ ബാവയ്ക്ക് മരുഭൂമിയിലെ പരുമലയില്‍ സ്നേഹോഷ്മളമായ സ്വീകരണം

യു.എ.ഇ.യില്‍ ഒരാഴ്ചത്തെ സന്ദര്‍ശനത്തിനെത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വലിയ ബാവ പരിശുദ്ധ ദിദിമോസ് പ്രഥമന് ഷാര്‍ജ സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തില്‍ സ്നേഹോഷ്മളമായ സ്വീകരണം നല്‍കി.  ഇടവക വികാരി ഫാ. ജോര്‍ജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ ഇടവക മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍, ചാരിറ്റികമ്മിറ്റിയംഗങ്ങള്‍, ആദ്ധ്യാത്മിക സംഘടനാ പ്രവര്‍ത്തകര്‍, മലങ്കര അസ്സോസ്സിയേഷന്‍ അംഗങ്ങള്‍, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങള്‍ ഇടവക ജനങ്ങള്‍ എന്നിവര്‍ കത്തിച്ച മെഴുകുതിരികളോടെ ബാവായെ ദേവാലയത്തിലേക്ക് ആനയിച്ചു. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പ.ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. Catholicate News : PHOTO GALLERY