പരീക്ഷയുടെ ആശങ്കകളും ആകുലതകളും പേറിയ വിദ്യാര്‍ത്ഥി സമൂഹത്തിനു പുതിയ ദര്‍ശനത്തോടെ വിജയിക്കുവാന്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ അഖില മലങ്കര പ്രാര്‍ത്ഥനായോഗം പരീക്ഷമാര്‍ഗ്ഗ നിര്‍ദ്ദേശക ക്ളാസ്സ് പരുമല സെമിനാരിയില്‍ വച്ച് ക്രമീകരിക്കുന്നു. 2011 ഫെബ്രുവരി 5-ാം തീയതി ശനിയാഴ്ച രാവിലെ
7 മണിക്ക് അഭി.തോമസ് മാര്‍ അത്താനാസിയോസ് തിരുമേനി വി.കുര്‍ബ്ബാന അര്‍പ്പിക്കും. 9 മണിക്ക് രജിസ്ട്രേഷന്‍, തുടര്‍ന്നു ഒരുക്ക ധ്യാനം. 10.15-ന് ഡോ.റോസമ്മ ഫിലിപ്പ് (മൌണ്ട് താബോര്‍ ട്രെയിനിംഗ് കോളേജ്, പത്തനാപുരം) പരീക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശക ക്ളാസ്സ് നയിക്കുകയും സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്യുന്നതാണ്. പരി.ദിദിമോസ് പ്രഥമന്‍ വലിയ ബാവാ തിരുമേനി അനുഗ്രഹപ്രഭാഷണം നടത്തി കുട്ടികളെ അനുഗ്രഹിക്കുകയും ചെയ്യും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ.ജേക്കബ് ജോര്‍ജ്ജ് - 9847341268,ഫാ.എബി ഫിലിപ്പ് 9447265646, ഫാ.ജോണ്‍സണ്‍ കല്ലിട്ടതില്‍ 9447463066 എന്നീ നമ്പരുകളില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റര്‍ ചെയ്യേണ്ടതാണ്.