കോട്ടയം : പരിശുദ്ധ വട്ടശ്ശേരില്‍ മാര്‍ ദിവന്നാസിയോസ് തിരുമേനിയുടെ എഴുപത്തിയേഴാം ഓര്‍മപ്പെരുനാള്‍ ഫെബ്രുവരി 22,23 തീയതികളില്‍ കോട്ടയം പഴയ സെമിനാരിയില്‍ നടത്തും. പെരുനാള്‍ നടത്തിപ്പിനായുള്ള ആലോചനായോഗം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലൊസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.
അഭി.ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലിത്ത പ്രസിഡന്റായും, പഴയ സെമിനാരി മാനേജര്‍ ഫാ.എം.സി. കുര്യാക്കോസ് ജനറല്‍ കണ്‍വീനറായും 20 അംഗ സമിതിയെ തെരഞ്ഞെടുത്തു. യോഗത്തില്‍ യൂഹാനോന്‍ റമ്പാന്‍, ഫാ.ഡോ.കെ.എം.ജോര്‍ജ്ജ്, ഫാ.എം.സി.കുര്യാക്കോസ്, സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങളായ പ്രഫ.മാത്യു ജേക്കബ്, എ.കെ.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
