Pages

ബൈബിളിലെ ശമരിയക്കാരിയുടെ കഥ മോഹിനിയാട്ടമായി

പത്തനംതിട്ട: ബൈബിള്‍ കഥയെ ആധാരമാക്കിയുള്ള മോഹിനിയാട്ടം വയലത്തല മാര്‍ ക്ലീമീസ് ബത്ശീന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ അരങ്ങേറി.വിശുദ്ധ യോഹന്നാന്റെ സുവിശേഷം നാലാം അധ്യായത്തിലെ ശമരിയക്കാരി സ്ത്രീയുടെ കഥയാണ് അവതരിപ്പിച്ചത്. റാന്നി സെന്റ് തോമസ് കോളേജ് മലയാളവിഭാഗം അധ്യാപകനും വയലത്തല പള്ളിവികാരിയുമായ മാത്യൂസ് വാഴക്കുന്നമാണ് 'ശമര്യാംഗന' എന്ന മോഹിനിയാട്ടം രചിച്ചത്.  കലാമണ്ഡലം ശ്രീദേവീ മോഹനും സംഘവുമാണ് അവതരിപ്പിച്ചത്. ശൃംഗാരഭാവത്തെ ഒഴിവാക്കി ലാസ്യ, കാരുണ്യഭാവങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയായിരുന്നു അവതരണം. ക്രിസ്ത്യന്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി 50,000 രൂപ ചെലവഴിച്ചാണ് ആദ്യ ബൈബിള്‍ മോഹിനിയാട്ടം ചിട്ടപ്പെടുത്തി അവതരണത്തിനൊരുക്കിയത്. ചിലങ്ക ഡാന്‍സ് അക്കാദമിയുടെ സഹകരണത്തോടെയാണ് 45 മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള നൃത്തം അവതരിപ്പിച്ചത്.