ദേവലോകം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഡല്‍ഹി ഭദ്രാസനത്തിന്റെ കീഴിലുള്ള ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 2010 വര്‍ഷത്തെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവിഷ്കരിച്ച സാന്ത്വനം, ഹൃദയപൂര്‍വ്വം, വിവാഹസഹായപദ്ധതി എന്നിവയുടെ സാമ്പത്തിക വിതരണം ദേവലോകം അരമനയില്‍വച്ചു ജനുവരി 3-ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലൊസ് ദ്വിതീയന്‍ കാതോലിക്ക ബാവ നിര്‍വഹിച്ചു. സഭയിലെ മറ്റ് ദുബായ് കത്തീഡ്രലിനെ പ്രതിനിധീകരിച്ച് വികാരി റവ.ഫാ.ബിജു പി. തോമസ്, ഇടവക ട്രസ്റി റോബിന്‍സണ്‍ പണിക്കര്‍, ഇടവക സെക്രട്ടറി മേരിദാസന്‍ തോമസ് എന്നിവരും മറ്റു അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
