ഡല്‍ഹി ഭദ്രാസനത്തിലെ 2009-2010 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള മെട്രോപ്പോലീറ്റന്‍ അവാര്‍ഡ് ജനക്പുരി മാര്‍ ഗ്രീഗോറിയോസ് യുവജനപ്രസ്ഥാനത്തിന് ലഭിച്ചു. ഭദ്രാസന യുവജനപ്രസ്ഥനത്തിന്റെ മുന്‍ സെക്രട്ടറിമാരും വനിത കോര്‍ഡിനേറ്റേഴ്സ് എന്നിവര്‍ അടങ്ങുന്ന അവാര്‍ഡ് പാനല്‍ കമ്മറ്റിയുടെനിഗമനങ്ങള്‍ക്കുശേഷം ഭദ്രാസന സഹായ മെത്രാപ്പോലീത്തായാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ചണ്ഡിഗഢില്‍വച്ചു നടന്ന ഭദ്രാസന വാര്‍ഷിക സമ്മേളനത്തില്‍ പ്രസ്ഥാനം പ്രസിഡന്റ് അഭി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലിത്താ മെട്രോപ്പൊലീറ്റന്‍ ട്രോഫി ഭാരവാഹികള്‍ക്ക് കൈമാറി. ശ്രീ. ഏബ്രഹാം ജോസഫ് (റജി) സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്നു.