Pages

 ഗീവര്‍ഗീസ് പ്രഥമന്‍ ബാവായുടെ ഓര്‍മപ്പെരുനാള്‍

വാകത്താനം: മലങ്കര ഒാര്‍ത്തഡോക്സ് സഭയുടെ രണ്ടാമത്തെ കതോലിക്ക പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ ബാവായുടെ 82-ാം ഒാര്‍മപ്പെരുനാള്‍ 11 മുതല്‍ 17 വരെ വള്ളിക്കാട്ട് ദയറായില്‍ ആചരിക്കും.പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവായും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ്
ദ്വിതീയന്‍ കാതോലിക്കാബാവായും നേതൃത്വം നല്‍കും.പതിനൊന്നിന് ഏഴു മണിക്കു കുര്‍ബാന ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ്. 10 നു കോട്ടയം ഭദ്രാസന മര്‍ത്ത മറിയം ധ്യാനം.പ്രിയ ജേക്കബ് ധ്യാനത്തിനു നേതൃത്വം നല്‍കും. 12നു കുര്‍ബാനയ്ക്കുശേഷം ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് കൊടിയേറ്റും. 11ന് 'ശ്രേഷ്ഠനായ ഗുരുവിന്റെ ഉത്തമനായ ശിഷ്യന്‍ കടവില്‍ തിരുമേനിയും രണ്ടാം കാതോലിക്കാ ബാവായും എന്ന വിഷയത്തെ ആസ്പദമാക്കി ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികള്‍ക്കായി പ്രസംഗ മല്‍സരം. രണ്ടിനു വാകത്താനം ഡിസ്ട്രിക്ട് സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥി സംഗമം. ചെറിയാന്‍ വര്‍ഗീസ് മുഖ്യസന്ദേശം നല്‍കും. 13 നു കുര്‍ബാന ഗീവര്‍ഗീസ് റമ്പാന്‍ ഇലവങ്കോട്ട്. 14ന് എം.ഡി. യൂഹാനോന്‍ റമ്പാന്‍ കുര്‍ബാനയര്‍പ്പിക്കും. സന്ധ്യാ നമസ്കാരത്തിനു ശേഷം ഫാ. ജേക്കബ് വര്‍ഗീസ് പ്രസംഗിക്കും. 15ന് എം. എസ്. യൂഹാനോന്‍ റമ്പാന്‍ കുര്‍ബാനയര്‍പ്പിക്കും.സന്ധ്യാ നമസ്കാരത്തെ തുടര്‍ന്നു ഫാ. ജോണ്‍ ജോസഫ് ചാലാശേരി പ്രസംഗിക്കും.16നു കുര്‍ബാന ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്. അഞ്ചിനു വാകത്താനം വലിയ പള്ളിയില്‍നിന്നുള്ള റാസയെയും വിവിധ ഇടവകകളില്‍നിന്നുള്ള തീര്‍ഥാടക റാലികളെയും സെമിനാരി വിദ്യാര്‍ഥികളെയും സ്വീകരിക്കും. തുടര്‍ന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവായെ ദയറായിലേക്കു സ്വീകരിച്ചാനയിക്കും. സന്ധ്യാ നമസ്കാരത്തെ തുടര്‍ന്നുള്ള അനുമോദന സമ്മേളനം പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് അനുസ്മരണ പ്രസംഗം നടത്തും. തുടര്‍ന്നു റാസ. കാതോലിക്കാ ബാവാ വാഴ്വ് നല്‍കും. 17 ന് 8.30നു മൂന്നിന്‍ മേല്‍ കുര്‍ബാന, വലിയ ബാവായുടെ സാന്നിധ്യത്തില്‍ കാതോലിക്കാ ബാവാ മുഖ്യ കാര്‍മികത്വം വഹിക്കും. 10.30നു സമീപ സ്കൂളുകളില്‍നിന്നു മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനം, പിതാക്കന്‍മാരുടെ കബറിങ്കല്‍ ധൂപ പ്രാര്‍ഥന, നേര്‍ച്ചവിളമ്പ്, ശ്രാദ്ധസദ്യ. 11.30 നു യെരുശലേം മൌണ്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ പേട്രന്‍സ് സെയ്ന്റ് ഡേ ആചരണം. ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മുഖ്യ സന്ദേശം നല്‍കും. തുടര്‍ന്നു ഭക്തിഗാന ശുശ്രൂഷ. ഉച്ചകഴിഞ്ഞു യെരുശലേം സെന്റ് മേരീസ് പള്ളിയുടെ കുരിശടി വരെയുള്ള റാസയോടെ ഒാര്‍മപ്പെരുനാള്‍ സമാപിക്കും.