കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭ സെന്‍ട്രല്‍ ഭദ്രാസനം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം കുരിശുപള്ളി ഓഡിറ്റോറിയത്തില്‍ മദ്യ-ലഹരി വിരുദ്ധ സെമിനാര്‍ നടത്തി. സെമിനാര്‍ താഴത്തങ്ങാടി സെന്റ് ബസേലിയോസ് ഗ്രീഗോറിയോസ് പള്ളി വികാരി ഫാ. തോമസ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മലങ്കര ഓര്‍ത്തഡോക്സ് സഭ ഹ്യൂമന്‍ എംപവര്‍മെന്റ് വിഭാഗം ഡയറക്ടര്‍ ഫാ. പി.എ. ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി.
സെന്‍ട്രല്‍ ഭദ്രാസനം യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. മോഹന്‍ ജോസഫ്, സെക്രട്ടറി ഷിജോ കെ. മാത്യു, കുര്യന്‍ ജോര്‍ജ്, കുഞ്ഞമ്മ, ജിനു എലിസബത്ത് ശങ്കരത്തില്‍, ടോം കോര എന്നിവര്‍ പ്രസംഗിച്ചു. സെമിനാറിനോടനുബന്ധിച്ച് 'യു ടേണ്‍ എന്ന ഷോട്ട് ഫിലിം പ്രദര്‍ശിച്ചു.