Pages

വ്യത്യസ്തമായ ചിന്താ ശീലത്തോടെ ഒരു കൂട്ടം യുവാക്കള്‍

 മാവേലിക്കര : ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം മാവേലിക്കര ഭദ്രാസനത്തിലെ 5o യുവാക്കളാണ് വൈദികരോടൊപ്പം ചേര്‍ന്ന് മാവേലിക്കര മുതല്‍ പരുമല വരെയുള്ള പാതയരുകിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു മാതൃകയായത്. പ്ലാസ്റ്റിക് ഒഴിവാക്കു പരിസ്ഥിതിയെ സംരക്ഷിക്കൂ   എന്ന മുദ്രാ വാക്യമുയര്‍ത്തി യുവജന പ്രസ്ഥാനം നടത്തുന്ന പരിപാടികളുടെ ഭാഗമായാണ് നവംബര്‍ 2 നു വൈകുന്നേരം റോഡരികിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തത്. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഭദ്രാസനാധിപന്‍ അഭിവന്ദ്യ പൌലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്താ നിര്‍വഹിച്ചു. ഫാ. മത്തായി വിളനിലം, ഫാ. കോശി മാത്യു, ഫാ. ഡാനിയേല്‍ ജോര്‍ജ്ജ്, ഫാ. ബിജി ജോണ്‍, ഫാ. അജി കെ. തോമസ്‌, ഡീക്കന്‍ സോനു , കൌണ്‍സിലര്‍ തോമസ്‌ ടി. കുറ്റിശ്ശേരില്‍, ഉമ്മന്‍ ജോണ്‍, റോബിന്‍ മാത്യു, ലിന്‍സി സൂസന്‍ മാത്യു, റോണി വര്‍ഗീസ്‌ എന്നിവര്‍ നേതൃത്വം നല്‍കി.