പരുമല : പരി. പരുമല തിരുമേനിയുടെ പേരില്‍ തപാല്‍ കവര്‍ പുറത്തിറക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര ടെലികോം മന്ത്രിയുടെ ഉത്തരവ് മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ്ജ് പരി. ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്കു പരുമല തിരുമേനിയുടെ കബറിടത്തില്‍ വച്ച് കൈമാറി. ഇപ്രകാരം ഒരു ഉത്തരവു ലഭിക്കാന്‍ യത്നിച്ച എല്ലാവരേയും പ്രത്യേകം അനുമോദിക്കുന്നതായി പരി. കാതോലിക്കാ ബാവാ പറഞ്ഞു.