കോട്ടയം : ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മെഴുവേലി ഹോളി ഇന്നസെന്റ് വലിയ പള്ളിയില്‍ നവംബര്‍ 13 ശനിയാഴ്ച യുവജനസംഗമവും പഠനസെമിനാറും നടത്തും. ചെങ്ങന്നൂര്‍, മാവേലിക്കര, തുമ്പമണ്‍, നിരണം ഭദ്രാസനങ്ങളിലെ യുവജന പ്രസ്ഥാന അംഗങ്ങള്‍ പങ്കെടുക്കും. ജോസഫ് എം.പുതുശേരി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. മെത്രാപ്പോലിത്തമാരായ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ്, അഭിവന്ദ്യ ഏബ്രഹാം മാര്‍ സെറാഫിം എന്നിവര്‍ ക്ളാസ്സുകള്‍ക്ക് നേതൃത്വം നല്‍കുമെന്ന് കേന്ദ്ര ജന.സെക്രട്ടറി ഫാ.സ്റീഫന്‍ വര്‍ഗീസ് അറിയിച്ചു.