Pages

138-മത് വലിയ പെരുനാള്‍


 കൊല്ലാട്  : പരിശുദ്ധ പൌലോസ് ശ്ളീഹായാല്‍ അനുഗ്രഹീതമായ കൊല്ലാട് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയുടെ 138-മത് വലിയ പെരുനാള്‍ 2012 ജനുവരി 15 മുതല്‍ 24 വരെ ഭക്തിയാദരപൂര്‍വ്വം നടത്തുന്നതാണ്. ജനുവരി 15-ാം തീയതി ഞായറാഴ്ച്ച വി. കുര്‍ബ്ബാനയ്ക്ക് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് തിരുമനസ്സ് മുഖ്യ കാര്‍മികത്വം വഹിക്കുന്നതും വി. കുര്‍ബ്ബാനാന്തരം പെരുനാള്‍ കൊടിയേറ്റ് അഭി. തിരുമനസ്സുകൊണ്ടു നിര്‍വ്വഹിക്കുന്നതാണ്. 
പരിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ പുന്നയ്ക്കല്‍ ചുങ്കം കളത്തില്‍കടവ് റോഡ് സൈഡില്‍ മനോഹരമായി നിര്‍മിച്ചിരിക്കുന്ന കുരിശിന്‍ തൊട്ടിയുടെ കൂദാശ കര്‍മ്മവും അഭിവന്ദ്യ തിരുമനസ്സു കൊണ്ടു നിര്‍വ്വഹിക്കുന്നതാണ്.
ജനുവരി 21,22 തീയതികളില്‍ പ്രശസ്തരായ വൈദീകശ്രേഷ്ഠര്‍ സുവിശേഷ പ്രഘോഷണം നടത്തുന്നതാണ്.(21 ശനി - റവ. ഫാ. ജിനോ വര്‍ഗ്ഗീസ്, 22 ഞായര്‍ - റവ. ഫാ. സജി അമയില്‍) 
ജനുവരി 22,23 തീയതികളില്‍ പള്ളി ഭരണ സമിതിയുടെയും ആധ്യാത്മിക സംഘടനകളുടെയും നേതൃത്വത്തില്‍ ആദ്യഫല ശേഖരണം ഉണ്ടായിരിക്കും. ജനുവരി 23-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം പുന്നയ്ക്കല്‍ ചുങ്കം കുരിശിന്‍ തൊട്ടിയില്‍ നിന്നും ചരിത്ര പ്രസിദ്ധവും ഭക്തി നിര്‍ഭരവുമായ പ്രദിക്ഷണം ആരംഭിച്ച് പള്ളിയില്‍ പ്രവേശിച്ച് പ്രദിക്ഷണം സെമിത്തേരിയിലെ പ്രാര്‍ഥനയിക്കു ശേഷം നാല്ക്കവലയിലെത്തി ധൂപ പ്രാര്‍ത്ഥന നടത്തി തിരിച്ച് ദേവാലയത്തിലെത്തി ആശീര്‍വാദത്തോടെ ചടങ്ങുകള്‍ പര്യവസാനിക്കുന്നു. 
24-ാം തീയതി ചൊവ്വാഴ്ച  വി. മൂന്നില്‍മേല്‍ കുര്‍ബ്ബാനയ്ക്ക് വെരി. റവ. യൂഹാനോന്‍ റമ്പാന്‍ കാര്‍മികത്വം വഹിക്കുന്നതാണ്. തുടര്‍ന്ന് ആദ്യ ഫലലേലം, പ്രദക്ഷിണം, നേര്‍ച്ചവിളമ്പ്, കൊടിയിറക്ക് എന്നിവയോടെ പെരുനാള്‍ ചടങ്ങുകള്‍ അവസാനിക്കുന്നതാണ്.