Pages

പുതുപ്പള്ളി പെരുന്നാള്‍ :വെച്ചൂട്ട് നേര്‍ച്ചയ്ക്ക് അച്ചാര്‍ ഒരുക്കി

പുതുപ്പള്ളി : പുതുപ്പള്ളി പെരുനാളിന്റെ വെച്ചൂട്ട് നേര്‍ച്ചസദ്യയ്ക്ക് മുന്നൊരുക്കമായി മാങ്ങാ അച്ചാര്‍ പാചകം ചെയ്തു. വെച്ചൂട്ട് പുതുപ്പള്ളി പെരുനാളിന്റെ പ്രധാന ചടങ്ങുകളില്‍ ഒന്നാണ്. ഈ വര്‍ഷം ഒരു ലക്ഷം പേര്‍ക്കുള്ള ഭക്ഷണമാണ് തയ്യാറാക്കുന്നത്. വെച്ചൂട്ടിനുള്ള കറികള്‍ നേരത്തെതന്നെ ഇടവകാംഗങ്ങള്‍ തയാറാക്കുകയാണ് പതിവ്. മാങ്ങാ അച്ചാര്‍ ഒരുക്കല്‍ മാങ്ങാ അരിഞ്ഞു ജില്ലാ പഞ്ചായത്ത് പ്രസ്ഡന്റ് രാധാ വി. നായര്‍ ഉദ്ഘാടനം ചെയ്തു. അച്ചാറിനൊപ്പം ചമ്മന്തിപ്പൊടിയും മോരുമാണ് പ്രധാന വിഭവങ്ങള്‍. മാങ്ങാ അരിയുന്നതും ചമ്മന്തിപ്പൊടിക്ക് തേങ്ങാ ചുരണ്ടുന്നതും സ്ത്രീകളാണ്. പലരും നേര്‍ച്ചയായി അതു ചെയ്തുവരുന്നു. പെരുനാളിന് ഏതാനും തേങ്ങാ ചുരണ്ടാന്‍ കഴിയുന്നതും മാങ്ങാ അരിയുന്നതും അനുഗ്രഹപ്രദമായി സ്ത്രീകള്‍ കരുതുന്നു. വെച്ചൂട്ടിന് പതിനായിരക്കണക്കിന് ഇല ആവശ്യമാണ്. ഈ ഇലകളും നേര്‍ച്ചയായാണു ലഭിക്കുന്നത്. തീര്‍ഥാടകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കുമെന്നു പള്ളി അധികൃതര്‍ അറിയിച്ചു.