സ്നേഹത്തിന്റെ സന്ദേശവാഹരാകുക - ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
കോട്ടയം :വിദ്യാര്‍ത്ഥികള്‍ ദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായ മനുഷ്യ സ്നേഹത്തിന്റെ സന്ദേശ വാഹകരായി തീരണമെന്ന് എം. ജി. ഒ. സി. എസ്. എം ഓഫ് ഇന്ത്യാ പ്രസിഡണ്ട് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ. ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം മാര്‍ തെയോഫിലോസ് സെന്ററില്‍ നടന്ന വിദ്യാഭ്യാസ മാര്‍ഗ്ഗ നിര്‍ദ്ദേശ ക്യാമ്പില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മെയ് 7 ശനി 2 മണിക്ക് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ ജന്മശതാബ്ദി സമ്മേളനത്തില്‍ പ്രസ്ഥാനം പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഫാ. വര്‍ഗീസ് വര്‍ഗീസ്, പ്രൊഫ. പി. സി. ഏലിയാസ്, പ്രൊഫ. ജോണ്‍ മാത്യു, കൃപാ മേരി ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.