Pages

മട്ടാഞ്ചേരി കൂനന്‍കുരിശ് സ്മാരകത്തിന് മൂന്ന് കോടി രൂപയുടെ വികസന പദ്ധതി

ചരിത്രപ്രാധാന്യമുളള  മട്ടാഞ്ചേരി കൂനന്‍കുരിശ് സ്മാരകത്തിന് മൂന്ന് കോടി രൂപയുടെ വികസന പദ്ധതിക്ക് 2011 ജനുവരി 20-ാം തീയതി  പരിശുദ്ധ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍  കൂടിയ മട്ടാഞ്ചേരി സ്മാരക കൌണ്‍സിലില്‍ തീരുമാനിച്ചു. ഇതോടനുബന്ധിച്ച് വിപുലമായ പരിപാടികള്‍ നടപ്പിലാക്കും. മട്ടാഞ്ചേരി കൂനന്‍കുരിശ് സ്മാരകത്തിന്റെ ചരിത്രപ്രാധാന്യവുംമറ്റും വിശദമാക്കുന്ന  www.koonankurishu.com എന്ന വെബ്സൈറ്റിന്റെ ഉദ്ഘാടനം  യോഗത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി നിര്‍വ്വഹിച്ചു. വെബ്സൈറ്റ് നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചത് കൌണ്‍സില്‍ അംഗം ശ്രീ. ജെയ്സണ്‍ വര്‍ഗീസ് ആണ്.  സ്മാരകമന്ദിര കെട്ടിട സമുച്ഛയത്തിന്റെ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് ശ്രീ. ജോണ്‍ ശാമുവേല്‍,  ശ്രീ. ജെയ്സണ്‍ വര്‍ഗീസ്,                  ശ്രീ. മോഹന്‍ ഫിലിപ്പ്, ശ്രീ. കെ. ജെ. പീറ്റര്‍ എന്നിവരെ ചുമതലപ്പെടുത്തി. യോഗത്തില്‍ വൈദിക ട്രസ്റ്റി റവ. ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, റവ. ഫാ. സൈമണ്‍ ജോസഫ്, റവ. ഫാ. ഗീവര്‍ഗീസ് തോമസ്, ശ്രീ. ജെയ്സണ്‍ വര്‍ഗീസ്, ശ്രീ. ജോണ്‍ ശാമുവേല്‍, ശ്രീ. കെ. തോമസ്, ശ്രീ. റ്റി. സഖറിയാ എന്നിവര്‍ പ്രസംഗിച്ചു.
 Source :Catholicate News