Pages

വലിയ പെരുനാള്‍ ആഘോഷിക്കും

കൊല്ലാട്: സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ 16 മുതല്‍ 24 വരെ വലിയ പെരുനാള്‍ ആഘോഷിക്കും. 16നു കുര്‍ബാനയ്ക്കുശേഷം കൊടിയേറ്റും. അന്നു വൈകിട്ട് നാലിനു വികാരി ഫാ. തോമസ് വര്‍ഗീസ് കാവുങ്കലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ആധ്യാത്മിക സംഘടനാ വാര്‍ഷികത്തില്‍ ഇടവകാംഗങ്ങളായ പഞ്ചായത്ത് അംഗങ്ങള്‍ മിനി ഇട്ടികുഞ്ഞ് തകിടിയേല്‍, ആനി മാമ്മന്‍ ചാത്തനാട്ട് എന്നിവരെ അനുമോദിക്കും.
ഒഎസ്എസ്എഇ കോട്ടയം ഭദ്രാസന ഡയറക്ടര്‍ ജോസഫ് അലക്സാണ്ടര്‍ മുഖ്യാതിഥിയായിരിക്കും. ഗാനശുശ്രൂഷയെ തുടര്‍ന്ന് 21ന് ഏഴിനു ഫാ. അലക്സാണ്ടര്‍ വട്ടക്കാട്ടും 22നു ഫാ. എ.വി. വര്‍ഗീസ് ആറ്റുപുറത്തും വചനപ്രഘോഷണം നടത്തും.
23നു വൈകിട്ട് 7.30നു പുന്നയ്ക്കല്‍ ചുങ്കത്തുനിന്ന് ആരംഭിക്കുന്ന ആഘോഷപൂര്‍വമായ പെരുനാള്‍ റാസയ്ക്ക് ഫാ. ജോണ്‍ ശങ്കരത്തിലും ഫാ. ഏബ്രഹാം വര്‍ഗീസും നേതൃത്വം നല്‍കും. രാത്രി 10നു മാര്‍ഗംകളി ഇടവകയിലെ വനിതാഅംഗങ്ങള്‍ അവതരിപ്പിക്കും.24ന് ഏബ്രഹാം മാര്‍ എപ്പിഫാനിയോസിന്റെ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാനയും ഉച്ചയ്ക്ക് ഒന്നിന് ആദ്യഫലലേലവും നടത്തപ്പെടും. അഞ്ചിനു റാസ, നേര്‍ച്ചവിളമ്പ്, കൊടിയിറക്ക് എന്നിവയോടെ സമാപനം.