Pages

പരിശുദ്ധ ബാവായ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ദേവലോകത്തെ കുടുംബ സംഗമം

പരിശുദ്ധ കാതോലിക്കാ ബാവയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നു ദേവലോകം അരമനയില്‍ കുടുംബ സംഗമം നടന്നു. ശ്രേഷ്ഠ നിയുക്ത കാതോലിക്ക അഭി. പൗലോസ്‌ മാര്‍ മിലിത്തിയോസ് അധ്യക്ഷത വഹിച്ചു. ശ്രേഷ്ഠ നിയുക്ത കാതോലിക്കാ അദ്ധ്യക്ഷത വഹിച്ചു ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൌവ്വത്തില്‍, സി. എസ്. ഐ ബിഷപ്പ് ഡോ. തോമസ് സാമുവല്‍, ഡോ. സഖറിയാസ് മാര്‍ അപ്രേം, ഫാ. ഇ. എം. ഫിലിപ്പ്,ഫാ. പി. എ. ഫിലിപ്പ്, പ്രൊഫ. പി. സി. ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, മുനിസിപ്പല്‍ കൌണ്‍സിലര്‍മാരായ സണ്ണി കല്ലൂര്‍, ജൂലിയസ് ചാക്കോ തുടങ്ങിയവര്‍ ദേവലോകത്തെത്തി ആശംസകള്‍ ആര്‍പ്പിച്ചു.